MACTA നടത്തിയ തിരക്കഥ മത്സരത്തിന് വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് പുതിയ എഴുത്തുകാരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
നൂറ്റി ഇരുപത് തിരക്കഥകൾ ലഭിച്ച മത്സരത്തിലെ വിധി നിർണയം വിവിധ ജൂറികളുടെ മേൽനോട്ടത്തിൽ മൂന്ന് ഘട്ടങ്ങളായാണ് ഫൈനൽ റൗണ്ടിലേക്ക് എത്തിച്ചേർന്നത്.
ഫൈനൽ റൗണ്ടിലേക്ക് അർഹത നേടിയിരിക്കുന്നത് പതിനഞ്ച് തിരക്കഥകളാണ്.
ഈ പതിനഞ്ച് തിരക്കഥകളിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനം നേടുന്നവരെ ജൂൺ - 27 - ന് നടക്കുന്ന MACTA ജനറൽ ബോഡി യോഗത്തിൽ വച്ച് ജൂറി ചെയർമാൻ ശ്രീ ഭദ്രനായിരിക്കും പ്രഖ്യാപിക്കുന്നത്.
ഫൈനൽ റൗണ്ടിൽ എത്തിയിട്ടുള്ള പതിനഞ്ച് പേർക്കും ജൂൺ 27 -ലെ പുരസ്കാര സമർപ്പണ ചടങ്ങിന് എത്തിച്ചേരുവാൻ ഉള്ള അറിയിപ്പ് നൽകിയിട്ടുണ്ട്.
തിരക്കഥാ മത്സരത്തിന്റെ സമ്മാനദാനം ജൂൺ 27 - ന് ആയിരിക്കും എന്ന് വാർത്താ സമ്മേളനം നടത്തി വിവിധ മാധ്യമങ്ങളിലൂടെയും MACTA അറിയിച്ചിട്ടുണ്ടായിരുന്നു.
ഇനിയും ആരെങ്കിലും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെങ്കിൽ ഇത് ഒരു ഔദ്യോഗിക അറിയിപ്പായി പരിഗണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
എറണാകുളം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന MACTA ജനറൽ ബോഡിയിൽ പ്രമുഖ നിർമ്മാതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടേയും സാന്നിധ്യത്തിൽ മത്സരവിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കപ്പെടും.
ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ഫൈനൽ റൗണ്ടിൽ എത്തിയ മറ്റ് മത്സരാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകളും സമ്മാനിക്കപ്പെടും.
തിരക്കഥ മത്സരത്തിൽ ആദ്യ പതിനഞ്ച് സ്ഥാനം നേടിയവരുട പേരുകളും അവരെ അതിന് അർഹരാക്കിയ തിരക്കഥകളുടെ പേരുകളും ചുവടെ ചേർക്കുന്നു.
2- സുനിൽ വെങ്ങോല |
" ഉളിയന്നൂർ തച്ചൻ "
3 - ദിനേശ് തോപ്പിൽ |
" ബിഹൈൻഡ് ദി ഓർഡേഴ്സ് "
4 - റോണി |
" കെച്ചംകെട്ട് "
5 - അഖിൽ ഷാജി |
" അടക്കം "
6- ജിതേഷ് |
" ഏറാടി "
7- രാഹുൽ രാജ് |
" കോട "
8 - ഇന്ദ്രജിത്ത് |
" കാലമാടൻ "
10 - മൊഹമ്മദ് അൻഷാദ് |
" ബൈക്യാമറൽ മൈൻഡ് "
11- ശ്രീജിത്ത് |
" വിശ്വഭാരതി "
12- ഉണ്ണികൃഷ്ണൻ |
" ഇഗ്ഗുത്തപ്പ "
13 - അനൂപ് R കരുണാകരൻ |
" സമറിന്റെ കടൽ കുതിരകൾ "
14 - സാജൻ - N R |
" ദലീല "
15- പ്രേംജിത്ത് - K P |
" ഹിഡുംബി "
ഫലപ്രഖ്യാപനത്തിനും പുരസ്കാര വിതരണത്തിനും ശേഷം മത്സരാർത്ഥികൾക്ക് അടുത്ത ദിവസം മുതൽ മതിയായ രേഖകളുമായി MACTA ഓഫീസിൽ വന്ന് തങ്ങളുടെ തിരക്കഥകൾ മടക്കി വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.
വേണു B നായർ
( സബ്കമ്മിറ്റി കൺവീനർ )
ജോഷി മാത്യു
( മാക്ട - ചെയർമാൻ )
ശ്രീകുമാർ അരൂക്കുറ്റി
( മാക്ട - ജനറൽ സെക്രട്ടറി )
26/06/2026 |
എറണാകുളം.
മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ അതുല്യ പ്രതിഭയുമായ ശ്രീ മോഹൻലാൽ 2023-ലെ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മഹത്തായ വാർത്തയിൽ മാക്ടാ ഹൃദയം നിറഞ്ഞ സന്തോഷം രേഖപ്പെടുത്തുന്നു.
നാല്പത് വർഷത്തിലേറെയായി കലാപ്രതിഭയുടെയും സമർപ്പണത്തിന്റെയും വഴിയിൽ മലയാള സിനിമയെ ദേശീയ–അന്തർദേശീയ തലങ്ങളിൽ ഉയർത്തിയിരിക്കുന്ന നിങ്ങളുടെ ഈ നേട്ടം ഞങ്ങളുടെ അഭിമാനമാണ്.
മാക്ടാ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവിയിലെ എല്ലാ കലായാത്രകൾക്കും വിജയങ്ങൾക്കും ആശംസകളും നേരുന്നു.
മാക്ട തിരക്കഥാ രചന മത്സരം സംഘടിപ്പിക്കുന്നു
2025 ഡിസംബർ 31 നകം മത്സരത്തിനുള്ള സൃഷ്ടികൾ എറണാകുളം മാക്ട ഓഫീസിൽ ലഭിക്കേണ്ടതാണ്...
മാക്ടയുടെ വെബ്സൈറ്റിൽ കരട് വോട്ടർ പട്ടിക കൊടുത്തിട്ടുണ്ട്. അത് പരിശോധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽഈ മാസം 24 ന് മുൻപായി അറിയിക്കുവാൻ താല്പര്യപ്പെടുന്നു.അന്തിമ വോട്ടർ പട്ടിക 27ന് പ്രസിദ്ധീകരിക്കുന്നതാണ്
LIFE MEMBERS KARADU VOTERS LIST ACTIVE MEMBERS KARADU VOTERS LIST